ഓൺലൈനിൽ സുരക്ഷിതരായിരിക്കൂ
ഓൺലൈനിൽ പുതിയ ആളുകളെ പരിചയപ്പെടുന്നത് ആവേശകരമാകാം, പക്ഷേ അതിന് ചില വെല്ലുവിളികളുമുണ്ട്. കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുമ്പ് ഒരാളെ അറിയാൻ, വോയ്‌സ്, വീഡിയോ കോളുകൾ പോലുള്ള ആപ്പിലെ സൗജന്യ ഫീച്ചറുകൾ ഉപയോഗിച്ച് സ്വയം സുരക്ഷിതരാകൂ.
⚠️ ശ്രദ്ധിക്കേണ്ട 3 അപകടസൂചനകൾ:
1. ഫോൺ നമ്പർ ചോദിക്കൽ
പൊരുത്തമായ ഉടൻ നിങ്ങളുടെ ഫോൺ നമ്പർ ചോദിക്കുന്നത്. ആപ്പിൽ ചാറ്റും വോയ്‌സ്/വീഡിയോ കോളുകളും സൗജന്യമാണ്, അതിനാൽ സ്വയം ചോദിക്കൂ: അവർക്ക് നിങ്ങളുടെ സ്വകാര്യ ഫോൺ നമ്പർ എന്തിനാണ്?
2. മറ്റൊരു ആപ്പിലേക്ക് മാറാൻ ആവശ്യപ്പെടൽ
മറ്റൊരു ആപ്പ് (ഉദാ. Telegram) അല്ലെങ്കിൽ നിരോധനം ഒഴിവാക്കാൻ കഴിയുന്ന, അധികം അറിയപ്പെടാത്ത ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും, പിന്നീട് സംഭാഷണം അവിടേക്ക് മാറ്റാൻ നിർബന്ധിക്കുകയും ചെയ്യുന്നത്. ജാഗ്രത പാലിക്കൂ: സുരക്ഷാ ഫീച്ചറുകളിൽ നിന്ന് നിങ്ങളെ അകറ്റാനുള്ള ഒരു തന്ത്രമാകാം ഇത്.
3. സമ്മർദ്ദം അല്ലെങ്കിൽ നിർബന്ധം
നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നത്, ഉദാഹരണത്തിന് നിങ്ങൾ “വേണ്ട” എന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും അശ്ലീല ഫോട്ടോകൾ ആവശ്യപ്പെടുന്നത്. ഒരാൾക്ക് നിങ്ങളുടെ അതിരുകളെയോ സ്വകാര്യതയെയോ ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നീട് മറ്റ് കാര്യങ്ങളിലും അവർ നിങ്ങളെ ബഹുമാനിക്കാൻ സാധ്യത കുറവാണ്.
💡 ഓർക്കുക: നിങ്ങളുടെ ഉള്ളിലെ തോന്നലിനെ വിശ്വസിക്കൂ. ഒരാളെ നിങ്ങളുടെ സുഹൃത്തുക്കൾക്കോ കുടുംബത്തിനോ പരിചയപ്പെടുത്താൻ നിങ്ങൾക്ക് മടി തോന്നുന്നുവെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് പോകാൻ ഇനിയും നേരമായിട്ടില്ലായിരിക്കാം.
നിങ്ങളുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന.